Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Service

സി​വി​ൽ സ​ർ​വീ​സ​സ് വി​ജ്‌​ഞാ​പ​നം 933 ഒ​ഴി​വ്

യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 2026 വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യ്ക്കു വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മേ​യ് 24നാ​ണു പ്രി​ലി​മി​ന​റി പ​രീ​ക്ഷ.

ഐ​എ​എ​സ്, ഐ ​എ​ഫ് എ​സ്, ഐ​പി​എ​സ് തു​ട​ങ്ങി 23 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​വ​ർ​ഷം ആ​കെ 933 ഒ​ഴി​വു​ക​ളാ​ണു വി​ജ്‌​ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​വ് ഒ​ഴി​വാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 979 ഒ​ഴി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​കെ ഒ​ഴി​വി​ൽ 33 എ​ണ്ണം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 7 എ​ണ്ണം കാ​ഴ്ച വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും 11 എ​ണ്ണം സം​സാ​ര-​കേ​ൾ​വി വെ​ല്ലു​വി​ളി​യു​ള്ള​വ​ർ​ക്കും സം​വ​ര​ണം ചെ​യ്ത‌ി​രി​ക്കു​ന്നു. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രാം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. ഇ​വ​ർ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ​യ്ക്കൊ​പ്പം യോ​ഗ്യ​ത നേ​ടി​യ​തി​ന്‍റെ തെ​ളി​വും ഹാ​ജ​രാ​ക്ക​ണം.

മെ​ഡി​ക്ക​ൽ ബി​രു​ദ​ക്കാ​ർ ഇ​ന്‍റേ​ൺ​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്തു ഹാ​ജ​രാ​ക്ക​ണം. ബി​രു​ദ​ത്തി​നു തു​ല്യ​മാ​യ പ്ര​ഫ​ഷ​ണ​ൽ/​ടെ​ക്‌​നി​ക്ക​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​താം.

ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് ആ​റു ത​വ​ണ പ്രി​ലി​മി​ന​റി​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കു പ​രി​ധി ബാ​ധ​ക​മ​ല്ല. മ​റ്റു പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 9 അ​വ​സ​രം ല​ഭി​ക്കും.

പ്രാ​യം: 2026 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 21-32. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വു​ണ്ട്. വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ഇ​ള​വു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ്: പ്രി​ലി​മി​ന​റി (ഒ​ബ്ജ​ക്ടീ​വ് ടൈ​പ്പ്), മെ​യി​ൻ പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും മെ​യി​ൻ പ​രീ​ക്ഷ​യ്ക്കു തി​രു​വ​ന​ന്ത​പു​ര​വും കേ​ന്ദ്ര​മാ​ണ്.

പ​രീ​ക്ഷാ രീ​തി: പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യ്ക്ക് 200 മാ​ർ​ക്ക് വീ​ത​മു​ള്ള ര​ണ്ടു ജ​ന​റ​ൽ പേ​പ്പ​റു​ക​ളു​ണ്ട്. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ൾ. ദൈ​ർ​ഘ്യം 2 മ​ണി​ക്കൂ​ർ വീ​തം. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. ര​ണ്ടാം പേ​പ്പ​ർ ക്വാ​ളി​ഫൈ​യിം​ഗ് പേ​പ്പ​റാ​ണ്. ഇ​തി​ന് 33% മാ​ർ​ക്ക് നേ​ട​ണം.

മെ​യി​ൻ പ​രീ​ക്ഷ ഡി​സ്ക്രി​പ്റ്റീ​വ് മാ​തൃ​ക​യി​ലാ​ണ്. പ​രീ​ക്ഷ​യി​ലെ​യും അ​ഭി​മു​ഖ​ത്തി​ലെ​യും മാ​ർ​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് അ​ന്തി​മ ലി​സ്റ്റ് ത​യാ​റാ​ക്കു​ക. ഫീ​സ്: 100 രൂ​പ. ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​യ്ക്കാം. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: https://upscon line.nic.in എ​ന്ന വെ​ബ്സൈ​റ്റു വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക. സി​ല​ബ​സ്, പ​രീ​ക്ഷാ ക്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം www.upsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

ഫോ​​റ​സ്റ്റ് സ​​ർ​​വീ​​സ്: 80 ഒ​​ഴി​​വ്

യു​പി​എ​സ്‌​സി​യു​ടെ ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് ഫെ​ബ്രു​വ​രി 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ മേ​യ് 24 നു ​ത​ന്നെ ന​ട​ത്തും. 80 ഒ​ഴി​വു​ണ്ട്. സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യ്ക്കും ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കും പൊ​തു​വാ​യ അ​പേ​ക്ഷ​യാ​ണ്. ര​ണ്ടു സ​ർ​വീ​സി​ലേ​ക്കും ഒ​രു​മി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്കേ ഫോ​റ​സ്റ്റ് സ​ർ​വീ​സ് മെ​യി​ൻ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കൂ.

യോ​ഗ്യ​ത: അ​നി​മ​ൽ ഹ​സ്‌​ബ​ൻ​ഡ​റി ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ​യ​ൻ​സ്, ബോ​ട്ട​ണി, കെ​മി​സ്ട്രി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്‌​റ്റി​ക്‌​സ്, സു​വോ​ള​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു വി​ഷ​യം ഉ​ൾ​പ്പെ​ടു​ന്ന ബി​രു​ദം അ​ല്ലെ​ങ്കി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ, ഫോ​റ​സ്ട്രി ബി​രു​ദം/​എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം/​ത​ത്തു​ല്യ യോ​ഗ്യ​ത. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. ഇ​വ​ർ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ​യ്ക്കൊ​പ്പം യോ​ഗ്യ​ത നേ​ടി​യ​തി​ന്‍റെ തെ​ളി​വു ഹാ​ജ​രാ​ക്ക​ണം.

പ്രാ​യം: 2026 ഓ​ഗ​സ്‌​റ്റ് ഒ​ന്നി​ന് 21-32. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി​ക്കാ​ർ​ക്കു മൂ​ന്നും വ​ർ​ഷം ഇ​ള​വു ല​ഭി​ക്കും. ഫീ​സ്: 100 രൂ​പ. ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​യ്ക്കാം. സ്ത്രീ​ക​ൾ​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്: പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളും ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും.

പ്രി​ലി​മി​ന​റി​ക്കു കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും കേ​ന്ദ്ര​ങ്ങ​ളാ​ണ്. മെ​യി​ൻ​പ​രീ​ക്ഷ​യ്ക്കു കേ​ര​ള​ത്തി​ൽ കേ​ന്ദ്ര​മി​ല്ല. https://upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://upsc. gov.in

Latest News

Corehub Up